Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Chapter

Pravasi India – Delhi

മേ​ഖ​ലാ​ത​ല ക്ല​സ്റ്റ​ർ യോ​ഗം സംഘടിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​ർ ദ്വാ​ര​ക, ജ​ന​ക്പു​രി, ഗു​രു​ഗ്രാം മേ​ഖ​ലാ​ത​ല ക്ല​സ്റ്റ​ർ യോ​ഗം ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ​കെ പു​രം സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്നു.


മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​ർ ഗു​രു​ഗ്രാം, ദ്വാ​ര​ക & ജ​ന​ക്പു​രി മേ​ഖ​ല​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. സു​ശീ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച് തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ അ​ക്കാ​ദ​മി​ക് സ​മി​തി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണു​മാ​യ എം.​കെ. ജ​യ​ച​ന്ദ്ര​ൻ, ആ​ർ​കെ പു​രം ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ ര​ജ​നി രാ​ജീ​വ്‌, കെ.സി. സു​ശീ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി സം​വ​ദി​ക്കു​ക​യും സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ഗു​രു​ഗ്രാം, ദ്വാ​ര​ക, ജ​ന​ക്പു​രി ഏ​രി​യ​ക​ളി​ൽ മ​ല​യാ​ളം ക്ലാ​സ് ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ക​യും അ​വ​ര​വ​രു​ടെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്ന പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി​യും അ​തു​പോ​ലെ കൊ​ണ്ടു​വ​രാ​വു​ന്ന മാ​റ്റ​ങ്ങ​ളെ പ​റ്റി​യും ച​ർ​ച്ച ന​ട​ത്തു​ക​യു​ണ്ടാ​യി.

ര​ജ​നി രാ​ജീ​വ്‌ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട് യോ​ഗം അ​വ​സാ​നി​പ്പി​ച്ചു.

Latest News

Up